ഓരോ മുറികളും നമുക് ഓരോ ഫീലിംഗ് ആണ് തരുന്നത്.അത് കൊണ്ട് തന്നെ ഓരോ മുറിക്കും ചേരുന്ന നിറങ്ങൾ പലതാണ്.ഓരോ നിറവും ഓരോ ഫീലിംഗ് ആണ് തരുന്നത് .
ലിവിങ് റൂം::ഇളം നിറങ്ങളാണ് നല്ലത്.ഇളം നീല,പച്ച തുടങ്ങിയവ നല്ലതായിരിക്കും.
ബെഡ്‌റൂം::മാസ്റ്റർ ബെഡ്‌റൂമിൽ കുളിർമയുള്ള നിറങ്ങൾ നൽകുന്നതാണ് ദമ്പതികൾ തമ്മിലുള്ള അടുപ്പം വർധിക്കാൻ നല്ലത്.ഇളം പച്ച ,റോസ് തുടങ്ങിയ ഇളം നിറങ്ങൾ നൽകാം.
കുട്ടികളുടെ കിടപ്പുമുറിക്ക് പ്രൈമറി നിറങ്ങളായ ചുവപ്പ്,മഞ്ഞ,പച്ച തുടങ്ങിയ കടും നിറങ്ങൾ ഉപയിഗിക്കുന്നതാണ് നല്ലത്.
പെൺകുട്ടികളുടെ മുറിക്ക് മൃദു നിറങ്ങളായ പിങ്കും ഇളം വയലറ്റും നൽകി വരുന്നുണ്ട്.
ആൺകുട്ടികളുടെ മുറിക്ക് നീല,ചുവപ്പ്,കറുപ്പും വെളുപ്പും കോമ്പിനേഷൻ എന്നിവയും ഉപയോഗിക്കാറുണ്ട്.
ഡൈനിങ്ങ്---ഊണുമുറിയുടെ ഒരു ചുവരിൽ ചുവപ്പോ വൈൻ റെഡോ ഓറഞ്ചോ നല്കുന്നത് വിശപ്പ് കൂട്ടുമെന്ന് പറയപ്പെടുന്നു.
കിച്ചൻ ::വെള്ളയും ഏതേലും കോൺട്രാസ്റ് നിറവും എന്നതാണ് ട്രെൻഡ്.കൂടുതൽ നേരവും ചെലവിടുന്ന ഇടമായതുകൊണ്ട് പ്രസന്നമായ നിറങ്ങൾ നൽകാം,കൌണ്ടർ ടോപ്പിനു അഴുക്ക് അറിയാതിരിക്കാൻ കറുപ്പ് ആയിരുന്നു അടുത്ത കാലം വരെ ,ഇപ്പോൾ വെള്ള കൌണ്ടർ ടോപ്പിനു പ്രചാരമേറിയിട്ടുണ്ട്.
ബാത്രൂം ::അതാതു കിടപ്പുമുറിയുടെ നിറമാണ് അറ്റാച്ഛ്ഡ് ബാത്റൂമുകൾക് നല്കുന്നദ്,എർത്തലി ഷെഡുകൾ,ഗ്രേ തുടങ്ങിയവ ബാത്‌റൂമിൽ നൽകി വരുന്നു.
Comments
Post a Comment