നഗരങ്ങളിൽ സ്ഥലം കിട്ടാനില്ലാത്തതും ഭൂമിവിലയുടെ കുതിച്ചു കയറ്റവും കാരണം ചെറിയ സ്ഥലത്തു വീട് വായിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്.മൂന്നു സെന്റിലും രണ്ടു സെന്റിലും ഒക്കെ വീട് പണിയാനാകുമോ ? അതിനു നിയമ തടസ്സങ്ങൾ ഉണ്ടോ? എന്നൊക്കെ ആശങ്ക പെടുന്നവരുടെ എണ്ണം കൂടുതലാണ്.കേരള മുനിസിപ്പാലിറ്റി ബിൽഡിംഗ് റൂൾ ,കേരള പഞ്ചായത് ബിൽഡിംഗ് റൂൾ എന്നിവയനുസരിച് ഒരു സ്ഥലത്തു പോലും വീട് വെയ്കാം .എന്ന് മാത്രമല്ല ,വശങ്ങളിൽ ഒഴിച്ചിടേണ്ട സ്ഥലത്തിന്റെ അളവിലും മറ്റും ചെറിയ സ്ഥലത്തു വീട് വൈകുന്നവർക്ക് ആശ്വാസം പകരുന്ന തരത്തിലുള്ള വ്യവസ്ഥകളാണ് നിയമത്തിലുള്ളത്
![]() |
പിക്ചർ:manoramaonline |
- 3.08 സെൻറ് അഥവാ 125 സ്‌ക്വയർ മീറ്ററിൽ താഴെ വലുപ്പമുള്ള സ്ഥലത്തു വീട് പണിയുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക .
- മൂന്നു സെന്റിൽ കുറഞ്ഞ സ്ഥലത്തു വീട് പണിയുമ്പോൾ മുൻഭാകത്ത് രണ്ടു മീറ്റർ ഓസിച്ചിട്ടാൽ മതിയാകും.
- വീടിന്റെ പാർശ്വ ഭാഗങ്ങളിൽ ഒരു ഭാഗത്ത് 90 cm ,മറുഭാഗത്ത് 60 cm ,ഒ ഴി ച്ചിട്ടാൽ മതിയാകും ..
- 90 cm ഒഴിച്ചിട്ട ഭാഗത്ത് വാതിലോ ജനലോ നിർമിക്കുന്നത് തടസ്സമില്ല.
- 60 cm ഒഴിച്ചിട്ട ഭാഗത്ത് വാതിലും ജനലും നല്കാൻ പാടില്ല.എന്നാൽ ,താരനിരപ്പിൽ നിന്ന് 2 .20 മീറ്ററിന് മുകളിൽ വെന്റിലേഷൻ നൽകാം .
- അയൽവാസിയുടെ രേഖാമൂലമുള്ള സമ്മതം ഉണ്ടെങ്കിൽ ഒരു ഭാഗത്ത് 90 cm ഒഴിച്ചിട്ട് ,മറു ഭാഗത്ത് അതിരിനോട് ചേർന്ന് തന്നെ വീട് നിര്മിക്കാനാവും.
- പിന് ഭാഗത്ത് ശരാശരി ഒരു മീറ്റർ സ്ഥലം മാത്രം ഒഴിചിറ്റാൽ മതിയാകും.നേർ രേഖയല്ലാത്ത പ്ലോട്ടുകളിൽ ഏതെങ്കിലും ഭാഗത്ത് വീടും അതിരും തമ്മിൽ 50 cm അകലം ഉണ്ടാകണം എന്ന് മാത്രം .
- മൂന്നു സെന്റിൽ താഴെ സ്ഥലത്തു വീട് പണിയുമ്പോൾ സ്ഥലവും കെട്ടിടവും തമ്മിലുള്ള അനുപാതം,വഴിയുടെ മധ്യത്തിൽ നിന്നുള്ള അകലം ,കാര് പാർക്കിംഗ് ,സ്റ്റെയർ കസിന്റെ വീതിയും പടികളുടെ എണ്ണവും തുടങ്ങിയ കാര്യങ്ങളിലെ നിബന്ധനകൾ ബാധകമായിരിക്കില്ല .
- മൂന്നു സെന്റിൽ കൂടിയ സ്ഥലത്തു വീട് പണിയുമ്പോൾ മുൻ ഭാഗത്ത് മൂന്നു മീറ്ററാണ് ഒഴിച്ചിടേണ്ടത്.പിൻഭാഗത്ത് രണ്ടു മീറ്ററും വശങ്ങളിൽ 1 .3 മീറ്റർ ,ഒരു മീറ്റർ വീതവും ഒഴിച്ചിടണം .
Comments
Post a Comment